ശക്തന്
23-ാം ആഴ്ചയില്‍ വളര്‍ച്ചയെത്താതെ ജനിച്ച, 245 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞു സെയ്ബി ജീവിക്കുമോയെന്ന് ഡോക്ടര്‍മാര്‍ക്കു സംശയമായിരുന്നു, അതവര് മാതാപിതാക്കളോട് പറഞ്ഞു: അവര്‍ക്ക് മകളോടൊപ്പം ചിലവഴിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമേ ലഭിക്കുകയുള്ളൂ അേ്രത. എന്നിരുന്നാലും, സെയ്ബി പോരാട്ടം തുടര്‍ന്നു. അവളുടെ തൊട്ടിലിനടുത്തുള്ള ഒരു പിങ്ക് കാര്‍ഡില്‍ ''ചെറുതെങ്കിലും ശക്തം'' എന്ന് രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ അഞ്ചുമാസം കഴിഞ്ഞതിനുശേഷം, 2.260 കിലോഗ്രാം ഭാരമുള്ള ആരോഗ്യമുള്ള കുഞ്ഞായി സെയ്ബി വീട്ടിലേക്കു പോയി. ഒപ്പം അവള് ഒരു ലോക റെക്കോര്‍ഡും നേടി: മരണത്തെ അതിജീവിച്ച ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ്.
പ്രതിബന്ധങ്ങളെ മറികടക്കുന്നവരുടെ കഥകള്‍ കേള്‍ക്കുന്നത് ശക്തമാണ്. ഈ കഥകളിലൊന്ന് ബൈബിള്‍ പറയുന്നു. ഇടയ ബാലനായ ദാവീദ്, ദൈവത്തെ നിന്ദിക്കുകയും യിസ്രായേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത മല്ലനായ ഗൊല്യാത്തിനെതിരെ പോരാടാന്‍ മുന്നോട്ടുവന്നു. ദാവീദ് പരിഹാസ്യനാകുമെന്ന് ശൗല്‍ രാജാവ് കരുതി: ''ഈ ഫെലിസ്ത്യനോടു ചെന്ന് അങ്കം പൊരുതുവാന്‍ നിനക്കു പ്രാപ്തിയില്ല; നീ ബാലന് അത്രേ; അവനോ, ബാല്യംമുതല്‍ യോദ്ധാവാകുന്നു എന്നു പറഞ്ഞു' ( 1 ശമൂവേല്‍ 17:33). ബാലനായ ദാവീദ് യുദ്ധക്കളത്തിലേക്ക് കാലെടുത്തുവച്ചപ്പോള്‍ ഗൊല്യാത്ത് ''നോക്കി ദാവീദിനെ കണ്ടപ്പോള്‍ അവനെ നിന്ദിച്ചു; അവന് തീരെ ബാലനും... ആയിരുന്നു' (വാ. 42). എന്നിരുന്നാലും, ദാവീദ് ഒറ്റയ്ക്കല്ല യുദ്ധത്തിനു തുനിഞ്ഞത്. അവന് 'യിസ്രായേല്‍നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍' ആണ് യുദ്ധത്തിനു പുറപ്പെട്ടത് (വാ. 45). പകല്‍ അസ്തമിക്കുന്നതിനുമുമ്പ്, വിജയിയായ ദാവീദ് മരിച്ച ഗൊല്യാത്തിനു മുകളില്‍ ഉയര്‍ന്നു നിന്നു.
എത്ര വലിയ പ്രശ്നമാണെങ്കിലും, ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ നാം ഭയപ്പെടേണ്ട കാര്യമില്ല. അവന്റെ ശക്തിയാല്‍, നാമും ശക്തരാണ്.
എല്ലാ പാതകളും?
''ഹൈവേയില്‍ കടക്കരുത്!'' ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോള്‍ എന്റെ മകളില്‍ നിന്ന് ലഭിച്ച സന്ദേശമാണിത്. ഹൈവേ ഒരു വെര്‍ച്വല്‍ പാര്‍ക്കിംഗ് സ്ഥലമായി മാറിയിരുന്നു. ഞാന്‍ മറ്റു റൂട്ടുകള്‍ നോക്കാന്‍ തുടങ്ങി, പക്ഷേ മറ്റ് റോഡുകളിലെ ഗതാഗത തടസ്സം കണ്ടപ്പോള്‍ ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു. വീട്ടിലേക്കുള്ള യാത്ര ഉച്ചകഴിഞ്ഞാകാം എന്നു തീരുമാനിച്ച്, എന്റെ കൊച്ചുമകള്‍ കൂടി പങ്കെടുക്കുന്ന ഒരു അത്ലറ്റിക് മത്സരം കാണുന്നതിനായി ഞാന്‍ എതിര്‍ദിശയിലേക്ക് കാറോടിച്ചു.
ഒരു റോഡും എന്നെ വീട്ടിലേക്ക് നയിക്കില്ലെന്ന് കണ്ടെത്തിയത്, എല്ലാ പാതകളും ദൈവവുമായുള്ള ഒരു ശാശ്വത ബന്ധത്തിലേക്ക് നയിക്കുന്നുവെന്ന് പറയുന്ന ആളുകളെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ദയയുടെയും നല്ല പെരുമാറ്റത്തിന്റെയും പാത നിങ്ങളെ അവിടെ എത്തിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. മറ്റുള്ളവര്‍ മതപരമായ കാര്യങ്ങള്‍ ചെയ്യുന്ന വഴി തിരഞ്ഞെടുക്കുന്നു.
എന്നിരുന്നാലും, ആ റോഡുകളെ ആശ്രയിക്കുന്നത് ഒരു അടഞ്ഞ അന്ത്യത്തിലേക്കു നയിക്കുന്നു. ദൈവത്തിന്റെ നിത്യസാന്നിധ്യത്തിലേക്ക് പോകാന്‍ ഒരു വഴി മാത്രമേയുള്ളൂ. ''ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല' (യോഹന്നാന് 14:6). പിതാവിന്റെ ഭവനത്തില്‍ - അവിടുത്തെ സാന്നിധ്യത്തിലേക്കും ഇന്നും നിത്യതയിലും അവന് നല്കുന്ന യഥാര്‍ത്ഥ ജീവിതത്തിലേക്കും - പ്രവേശിക്കാനുള്ള വഴി തുറക്കുന്നതിനായി അവിടുന്ന് മരിക്കുമെന്ന് അവന് വെളിപ്പെടുത്തുകയായിരുന്നു.
ദൈവസാന്നിധ്യത്തിലേക്ക് നയിക്കാത്ത അടഞ്ഞ ഹൈവേകള്‍ ഒഴിവാക്കുക. പകരം, യേശുവിനെ രക്ഷകനായി വിശ്വസിക്കുക, കാരണം ''പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന് ഉണ്ട്'' (3:36). അവനില്‍ ഇതിനകം തന്നെ വിശ്വസിച്ചവര്‍, അവന് നല്കിയ വഴിയില്‍ വിശ്രമിക്കുക.
നമ്മുടെ മനസ്സലിവുള്ള ദൈവം
കഠിനമായ തണുപ്പുള്ള ഒരു ശീതകാല രാത്രിയില്‍ ഒരു യെഹൂദ ബാലന്റെ കിടപ്പുമുറിയുടെ ജനാലയിലൂടെ ആരോ ഒരു വലിയ കല്ലെറിഞ്ഞു. യെഹൂദന്മാരുടെ ദീപങ്ങളുടെ ഉത്സവമായ ഹനൂക്ക ആഘോഷിക്കുന്നതിനായി ഒരു നിലവിളക്കിനൊപ്പം ദാവീദിന്റെ ഒരു നക്ഷത്രവും ജനാലയില്‍ തൂക്കിയിരുന്നു. അമേരിക്കയിലെ ഈ കൊച്ചു പട്ടണത്തിലെ ആയിരക്കണക്കിന് ആളുകള്‍ - അവരില്‍ പലരും യേശുവില്‍ വിശ്വസിക്കുന്നവരായിരുന്നു - വിദ്വേഷകരമായ ഈ പ്രവൃത്തിയോട് മനസ്സലിവോടെ പ്രതികരിച്ചു. തങ്ങളുടെ യെഹൂദ അയല്‍വാസികളുടെ വേദനയോടും ഭയത്തോടും താദാത്മ്യപ്പെടുന്നതിനായി അവര്‍ സ്വന്തം ജാലകങ്ങളില്‍ നിലവിളക്കുകളുടെ ചിത്രങ്ങള്‍ ഒട്ടിച്ചു.
യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ നമുക്കും വലിയ മനസ്സലിവു ലഭിക്കുന്നു. നമ്മുടെ രക്ഷകന് നമ്മോടു താദാത്മ്യപ്പെട്ടുകൊണ്ട് നമ്മുടെ ഇടയില്‍ ജീവിക്കാന്‍ തന്നെത്താന്‍ താഴ്ത്തി (യോഹന്നാന് 1:14). നമുക്കുവേണ്ടി, അവന്, ''ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു' (ഫിലിപ്പിയര്‍ 2:6-7). എന്നിട്ട്, നമുക്ക് അനുഭവപ്പെടുന്നത് അനുഭവിക്കുകയും നാം കരയുന്നതുപോലെ കരയുകയും ചെയ്തുകൊണ്ട് നമ്മുടെ ജീവന് രക്ഷിക്കാന്‍ തന്റെ ജീവന് ബലിയര്‍പ്പിച്ചുകൊണ്ട് അവന് ക്രൂശില്‍ മരിച്ചു.
നാം എന്തിനോടു പോരാടുന്നുവോ അതൊന്നും നമ്മുടെ രക്ഷകന്റെ കരുതലിന് അതീതമല്ല. ആരെങ്കിലും നമ്മുടെ ജീവിതത്തില്‍ ''കല്ലുകള്‍ എറിയുന്നു'' എങ്കില്‍, അവന് നമ്മെ ആശ്വസിപ്പിക്കുന്നു. ജീവിതം നിരാശാജനകമാണെങ്കില്‍, അവന് നമ്മുടെ നിരാശയില്‍ നമ്മോടൊപ്പം നടക്കുന്നു. 'യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോ അവന് ദൂരത്തുനിന്ന് അറിയുന്നു' (സങ്കീര്‍ത്തനം 138:6). നമ്മുടെ കഷ്ടതകളില്‍, അവന് നമ്മെ കാത്തുസൂക്ഷിക്കുന്നു, ''നമ്മുടെ ശത്രുക്കളുടെ കോപത്തിനും'' (വാ. 7) നമ്മുടെ ആഴത്തിലുള്ള ഭയങ്ങള്‍ക്കും നേരെ കൈ നീട്ടുന്നു. ദൈവമേ, അങ്ങയുടെ മനസ്സലിവുള്ള സ്നേഹത്തിന് നന്ദി.
നിങ്ങളുടെ ഗാനം എന്താണ്?
2015-ല്‍ ലിന്-മാനുവല്‍ മിറാന്‍ഡ തന്റെ ഹിറ്റ് സംഗീതശില്പം ഹാമില്ട്ടണ് എഴുതുന്നതുവരെ മിക്ക അമേരിക്കക്കാര്‍ക്കും അലക്സാണ്ടര്‍ ഹാമില്ട്ടനെക്കുറിച്ച് (ഒരു അമേരിക്കന്‍ രാഷ്ട്രതന്ത്രജ്ഞനും അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരില് ഒരാളും) വളരെ കുറച്ച് മാത്രമേ അറിയുമായിരുന്നുള്ളു. ഇപ്പോള്‍ അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ക്ക് ഹാമില്‍ട്ടന്റെ കഥ മനഃപാഠമാണ്. ബസ്സിലും വിശ്രമവേളയിലും അവര്‍ അതു പരസ്പരം പാടുന്നു.
സംഗീതത്തിന്റെ ശക്തി ദൈവത്തിന് അറിയാം, അതിനാല്‍ ''ഈ പാട്ട് എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിക്കുക: യിസ്രായേല്‍മക്കളുടെ നേരെ ഈ പാട്ട് എനിക്ക് സാക്ഷിയായിരിക്കേണ്ടതിന് അത് അവര്‍ക്ക് വായ്പാഠമാക്കിക്കൊടുക്കുക'' എന്ന് ദൈവം മോശയോട് പറഞ്ഞു (ആവര്‍ത്തനം 31:19). മോശെയുടെ കാലശേഷം, താന്‍ യിസ്രായേലിനെ വാഗ്ദത്ത ദേശത്തേക്ക് കൊണ്ടുവന്നുകഴിയുമ്പോള്‍, അവര്‍ തന്നോടു മത്സരിച്ച് അന്യദൈവങ്ങളെ ആരാധിക്കുമെന്ന് ദൈവം അറിഞ്ഞിരുന്നു. അതുകൊണ്ട് അവന് മോശെയോടു പറഞ്ഞു, ''അവരുടെ സന്തതിയുടെ വായില്‍നിന്നു മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും' (വാ. 21).
ഗാനങ്ങള്‍ മറക്കുക ഏതാണ്ട് അസാധ്യമാണ്, അതിനാല്‍ നമ്മള് പാടുന്നത് എന്താണ് എന്നതിനെക്കുറിച്ച് ഒരു തിരഞ്ഞെടുപ്പു നല്ലതാണ്. ചില ഗാനങ്ങള്‍ വിനോദത്തിനായി മാത്രമുള്ളതാണ്, അത് നല്ലതാണ്, എന്നാല്‍ യേശുവില്‍ പ്രശംസിക്കുകയും നമ്മുടെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗാനങ്ങളില്‍ നിന്നാണ്് നമുക്കു പ്രയോജനം ലഭിക്കുന്നത്. 'സമയം തക്കത്തില്‍ ഉപയോഗിക്കാനുള്ള' വഴികളില്‍ ഒന്ന്് 'സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മില്‍ സംസാരിക്കുകയും' ചെയ്യുന്നതാണ്. അതിനാല്‍ നിങ്ങളുടെ 'ഹൃദയത്തില്‍ കര്‍ത്താവിനു പാടിയും കീര്‍ത്തനം ചെയ്തും' മുമ്പോട്ടു പോകുക (എഫെസ്യര്‍ 5:15-19 കാണുക).
ഗാനങ്ങള്‍ നമ്മുടെ ഹൃദയത്തിന്റെ ദിശയെ സൂചിപ്പിക്കുന്നതാകാം. അതിലെ വാക്കുകള്‍ വളരെയധികം യേശുവിനെക്കുറിച്ചുള്ളതാണോ? നാം അവയെ പൂര്‍ണ്ണഹൃദയത്തോടെ പാടുന്നുണ്ടോ? നാം പാടുന്നത് നമ്മള് വിശ്വസിക്കുന്നതിനെ സ്വാധീനിക്കും, അതിനാല്‍ വിവേകത്തോടെ തിരഞ്ഞെടുത്ത് ഉച്ചത്തില്‍ പാടുക.
പരിവൃത്തിയെ തകര്‍ക്കുക
ഡേവിഡിന് ആദ്യത്തെ അടി കിട്ടുന്നത്, ഏഴാം ജന്മദിനത്തില് അബദ്ധത്തില്‍ ഒരു ജനല്‍ച്ചില്ല് തകര്‍ത്തതിനെത്തുടര്‍ന്ന് പിതാവിന്റെ കൈയില്‍നിന്നാണ്. ''ഡാഡി എന്നെ തൊഴിക്കുകയും ഇടിക്കുകയും ചെയ്തു,'' ഡേവിഡ് പറഞ്ഞു. ''അതിനുശേഷം അദ്ദേഹം ക്ഷമ ചോദിച്ചു. അദ്ദേഹം ഒരു കഠിന മദ്യപാനിയായിരുന്നു, ഇത് ഇപ്പോള്‍ ഞാന്‍ പരമാവധി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പരിവൃത്തിയാണ്.'
എന്നാല്‍ ഡേവിഡിന് ഈ നിലയിലെത്താന്‍ വളരെയധികം സമയമെടുത്തു. അവന്റെ കൗമാരപ്രായവും ഇരുപതുകളും ഭൂരിഭാഗവും ജയിലിലും നിരീക്ഷണത്തിലും ആസക്തി ചികിത്സാ കേന്ദ്രങ്ങളിലും പരോളിലുമായി ചിലവഴിച്ചു. തന്റെ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി അനുഭവപ്പെട്ടപ്പോള്‍, ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ഒരു ചികിത്സാ കേന്ദ്രത്തില്‍വെച്ച് യേശുവുമായുള്ള ഒരു ബന്ധത്തിലൂടെ അവന് പ്രതീക്ഷ കണ്ടെത്തി.
ഡേവിഡ് പറയുന്നു: ''ഞാന്‍ നിരാശയല്ലാതെ മറ്റൊന്നിനാലും നിറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ എന്നെ മറ്റൊരു ദിശയിലേക്ക് നയിക്കുന്നു. ഞാന്‍ രാവിലെ എഴുന്നേല്ക്കുമ്പോള്, ഞാന്‍ ആദ്യം ദൈവത്തോട് പറയുന്നത് എന്റെ ഇഷ്ടം ഞാന്‍ അവനു സമര്‍പ്പിക്കുന്നു എന്നാണ്.'
നമ്മുടെ തെറ്റായ പ്രവൃത്തി മൂലമോ മറ്റുള്ളവരുടെ തെറ്റ് മൂലമോ തകര്‍ന്ന ജീവിതങ്ങളുമായി നാം ദൈവത്തിങ്കലേക്കു വരുമ്പോള്‍, ദൈവം നമ്മുടെ തകര്‍ന്ന ഹൃദയങ്ങളെ എടുത്ത് നമ്മെ പുതിയവരാക്കുന്നു: ''ഒരുത്തന് ക്രിസ്തുവിലായാല്‍ ... പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു' (2 കൊരിന്ത്യര്‍ 5:17). ക്രിസ്തുവിന്റെ സ്നേഹവും ജീവനും നമ്മുടെ ഭൂതകാല ചക്രങ്ങളിലേക്ക് കടന്ന് നമുക്ക് ഒരു പുതിയ ഭാവി നല്കുന്നു (വാ. 14-15). അത് അവിടെ അവസാനിക്കുന്നില്ല! നമ്മുടെ ജീവിതത്തിലുടനീളം, ദൈവം നമ്മില്‍ ചെയ്തതും തുടരുന്നതുമായ കാര്യങ്ങളില്‍ ഓരോ നിമിഷവും പ്രത്യാശയും ശക്തിയും കണ്ടെത്താന്‍ നമുക്കു കഴിയും